വെല്ലുവിളികൾ ഒക്കെ കീശയിൽ ഇട്ട് ഓവൻ കോയ്ലിന് മടങ്ങാം

ഓവൻ കോയ്ലിനും ജംഷദ്പൂരിനും ഈ സീസൺ മറക്കാൻ ആവാത്തത് ആയിരിക്കാം. സന്തോഷിക്കാൻ കിരീടമായി അവർക്ക് ലീഗ് ഷീൽഡും ഉണ്ട്. പക്ഷെ ഓവൻ കോയ്ലിന് കേരള ബ്ലാസ്റ്റേഴ്സിനോട് ഏറ്റ തോൽവി താങ്ങാൻ ആവുന്നതായിരിക്കില്ല. ലീഗിൽ ഒന്നാത് ഫിനിഷ് ചെയ്തതിന്റെ അഹങ്കാരവുമായി എത്തിയ ഓവൻ കോയ്ലിനെ ആദ്യ പാദത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഇവാൻ വുകമാനോവിചും ഞെട്ടിച്ചിരുന്നു. അന്ന് മത്സര ശേഷം കേരള ബ്ലാസ്റ്റേഴ്സ് വലിയ ആഘോഷം കൂടെ നടത്തിയതോടെ ഓവന് ആകെ രോഷമായി.

അദ്ദേഹം അന്ന് മത്സര ശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ ആഹ്ലാദങ്ങളെ വിമർശിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ലോകകപ്പ് നേടിയത് പോലെയാണ് ആഘോഷിച്ചത് എന്നും കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം പാദത്തിൽ മറുപടി നൽകും എന്നും പറഞ്ഞു‌. അദ്ദേഹത്തിന്റെ ക്യാപ്റ്റൻ ഹാർട്ലി അത് ആവർത്തിക്കുകയും ചെയ്തു. ഇന്നലെ നടന്ന പത്ര സമ്മേളനത്തിലും കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാൻ ആകും അതിനുള്ള ടീം ജംഷദ്പൂരിന് ഉണ്ട് എന്നും കോയ്ല് പറഞ്ഞിരുന്നു.

പക്ഷെ ഈ വീരവാദങ്ങൾ ഇന്ന് ഫലം കണ്ടില്ല. പരാജയം സമ്മതിച്ചു കൊണ്ട് ഓവൻ കോയ്ല് കളം വിട്ടു. അദ്ദേഹം അടുത്ത സീസണിൽ ഐ എസ് എല്ലിലേക്ക് വരാൻ സാധ്യത കുറവാണ് എന്ന് അടുത്തിടെ പറഞ്ഞിരുന്നു.