കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം സ്ഥാനത്തിന് അടുത്തേക്ക് ഇല്ല, ഹൈദരബാദിന് സമനില

20220113 222333

ഐ എസ് എല്ലിൽ ഒന്നാം സ്ഥാനത്തിലേക്ക് അടുക്കാനുള്ള ഹൈദരബാദിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. ഇന്ന് ചെന്നൈയിന് എതിരായ മത്സരത്തിൽ 1-1ന്റെ സമനില ആണ് ഹൈദരാബാദ് വഴങ്ങിയത്. ഇന്ന് മികച്ച രീതിയിൽ കളി ആരംഭിച്ചത് ചെന്നൈയിൻ ആയിരുന്നു. അവർ 13ആം മിനുട്ടിൽ സാജിദ് ദോതിലൂടെ ലീഡ് എടുത്തു. ഒരു സെറ്റ് പീസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു സാജിദിന്റെ ഗോൾ. ഈ ഗോളിന് ശേഷം പിന്നെ ഹൈദരബാദിന്റെ ആക്രമണങ്ങളാണ് കാണാൻ കഴിഞ്ഞത്‌.

ഹൈദരാബാദിന്റെ തുടർ ആക്രമണങ്ങൾക്ക് ഒടുവിൽ ആദ്യ പകുതിയുടെ അവസാനം അവർ സമനില കണ്ടെത്തി. സിവിയേറോ ആണ് ഒരു ഫ്രീ ഹെഡറിലൂടെ വല കണ്ടെത്തിയത്‌. ഈ സമനില ഹൈദരബാദിനെ 11 മത്സരങ്ങളിൽ 17 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിർത്തുന്നു. ചെന്നൈയിൻ 14 പോയിന്റുമായി ആറാം സ്ഥാനത്തും നിൽക്കുന്നു. 20 പോയിന്റും ആയി കേരള ബ്ലാസ്റ്റേഴ്സ് ആണ് ലീഗിൽ ഒന്നാമത്.

Previous articleഎൽഗാര്‍ വീണു, മേൽക്കൈ ദക്ഷിണാഫ്രിക്കയ്ക്ക് തന്നെ
Next articleഅബൂബക്കറിന് വീണ്ടും ഇരട്ട ഗോൾ, എത്യോപ്യയെ തകർത്തെറിഞ്ഞ് കാമറൂൺ