ഒഡീഷയ്ക്ക് എതിരെയും വിജയമില്ലാതെ കേരള ബ്ലാസ്റ്റേഴ്സ്, റഫറിയുടെ വിധികൾ തിരിച്ചടിയായി

- Advertisement -

ഐ എസ് എൽ ആറാം സീസണിൽ വീണ്ടും കേരള ബ്ലാസ്റ്റേഴ്സിന് നിരാശ. തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയമില്ലാതെ കളി അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ഒഡീഷയെ നേരിട്ട കേരളത്തിന് പരിക്കും റഫറിയുടെ തീരുമാനങ്ങളും വിനയായി. എങ്കിലും വിജയിക്കാൻ മാത്രമുള്ള അവസരങ്ങൾ കളിയിൽ സൃഷ്ടിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ആയില്ല എന്നതാണ് സത്യം.

മത്സരത്തിൽ എടുത്തു പറയാവുന്ന രണ്ട് അവസരങ്ങൾ മാത്രമേ ഉണ്ടായുള്ളൂ. ആദ്യ പകുതിയിൽ സഹലിന്റെ ഒരു ഗംഭീര സോളോ കുതിപ്പായിരുന്നു ആദ്യ അവസരം. ആ കുതിപ്പിന് ഒടുവിൽ സഹലിനെ ഒഡീഷ ഡിഫൻസ് പെനാൾട്ടി ബോക്സിൽ വീഴ്ത്തി എങ്കിലും ആ ഫൗളിൽ ഉറപ്പായും ലഭിക്കേണ്ട പെനാൾട്ടി പക്ഷെ റഫറി നൽകിയില്ല. രണ്ടാം പകുതിയിൽ ഒരു ഹാൻഡ്ബോൾ പെനാൾട്ടിയും കേരളം അപ്പീൽ ചെയ്തു എങ്കിലും റഫറി തള്ളിക്കളഞ്ഞു.

കളിയുടെ 86ആമത് മിനുട്ടിൽ രാഹുൽ കെപിയുടെ ഗംഭീര ഷോട്ട് ഡോരൻസോറോ സേവ് ചെയ്തതും മത്സരം ഗോൾ രഹിതമാകാൻ കാരണമായി. ഈ സമനിലയോടെ നാലു മത്സരങ്ങളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന് നാലു പോയിന്റ് ആയി. ഒഡീഷയ്ക്കും നാലു പോയന്റാണ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സ് ആറാമതും ഒഡീഷ അഞ്ചാമതുമാണ് ഉള്ളത്.

Advertisement