ഫ്രീമാന്‍സ് മെഷറിംഗ് ടൂള്‍സ്, ഹാന്‍ഡ് ടൂള്‍സ്, പവര്‍ ടൂള്‍സ് കേരള ബ്ലാസ്റ്റേഴ്സുമായി അഞ്ച് വര്‍ഷത്തെ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ഒപ്പുവെച്ചു. പഞ്ചവര്‍ഷ കരാറിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യല്‍ ജേഴ്‌സിയിൽ ഫ്രീമാന്‍സ് ലോഗോ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കും. 1950ല്‍ ആരംഭിച്ചതു മുതല്‍ ഫ്രീമാന്‍സ് ടൂള്‍സിന്റെ പ്രധാന വിപണികളിലൊന്നാണ് കേരളം.
‘ഇന്ത്യയുടെ പ്രീമിയര്‍ ഫുട്ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സുമായി അഞ്ച് വര്‍ഷത്തെ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്’ എന്ന് എഫ്എംഐ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാഹില്‍ നായര്‍ പറഞ്ഞു.
‘ഫ്രീമാന്‍സിന്റെ മുക്കാല്‍ നൂറ്റാണ്ടു കാലത്തെ പ്രവര്‍ത്തനത്തിലുടനീളം മെഷറിംഗ് ടൂള്‍സ്, ഹാന്‍ഡ് ടൂള്‍സ്, പവര്‍ ടൂള്‍സ് എന്നിവയുടെ പ്രധാന വിപണിയായ കേരളത്തില്‍ ഞങ്ങളുടെ ബ്രാന്റിനെ കൂടുതല്‍ ശക്തിപ്പെടുത്താനും കേരളവുമായും മലയാളികളുമായുമുള്ള ബന്ധം ഏറ്റവും മികച്ചതാക്കാനും കേരള ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കുന്നത് ഏറ്റവും നല്ല മാര്‍ഗമാണെന്ന് വിശ്വസിക്കുന്നു. ഫ്രീമാന്‍സും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള പങ്കാളിത്തം സുപ്രധാന ചുവടുവെപ്പും രാജ്യത്തെ കായിക മികവിനെ പിന്തുണയ്ക്കാനും പരിപോഷിപ്പിക്കാനുമുള്ള ശ്രമവുമാണ്.’- സാഹില്‍ നായര്‍ വ്യക്തമാക്കി.
ഫ്രീമാന്‍സിന്റെ 1500ല്‍ അധികം ജീവനക്കാരും മഞ്ഞപ്പടയോടൊപ്പം ചേരുകയാണെന്നും അടുത്ത അഞ്ച് വര്‍ഷവും അതിനപ്പുറത്തേക്കും തങ്ങളൊന്നിച്ച് മുമ്പോട്ടേക്ക് പോകുമെന്നും സാഹില്‍ നായര്‍ പറഞ്ഞു.
ഫ്രീമാന്‍സിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. ഫ്രീമാന്‍സുമായുള്ള പങ്കാളിത്തത്തിലൂടെ മികവും മൂല്യവുമാണ് പരസ്പരം കൈമാറുന്നതെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് പറഞ്ഞു. പതിറ്റാണ്ടുകളായി കേരളത്തില്‍ വിശ്വസനീയമായ ബ്രാന്റായി തുടരുന്ന ഫ്രീമാന്‍സുമായി കൈകോര്‍ക്കുമ്പോള്‍ രണ്ട് ബ്രാന്റുകള്‍ക്കും അഞ്ചു വര്‍ഷത്തെ യാത്ര ഉയര്‍ച്ചയുടേതായിരിക്കുമെന്ന് ഉറപ്പുണ്ടെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് വിശദമാക്കി. തങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന് ഫ്രീമാന്‍സിന് നന്ദി പറഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് വളരെ പ്രതീക്ഷയോടെയാണ് പുതിയ സീസണെ കാത്തിരിക്കുന്നത്. കളിക്കളത്തിലും പുറത്തും സ്വാധീനം ചെലുത്തുന്ന അര്‍ഥവത്തായ പങ്കാളിത്തമായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സും ഫ്രീമാന്‍സും തമ്മിലെന്നും വ്യക്തമാക്കി.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മെഷറിംഗ് ടൂളുകളുടെ മുന്‍നിരക്കാരനും ഏറ്റവും വലിയ നിര്‍മ്മാതാവുമാണ് എഫ്എംഐ ലിമിറ്റഡ്. ഹാന്‍ഡ് ടൂളുകളുടെയും പവര്‍ ടൂളുകളുടേയും വൈവിധ്യമാര്‍ന്ന ഉത്പന്ന നിരയില്‍ നിന്നും വിപുലമായ തെരഞ്ഞെടുപ്പ് നടത്താനാവുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഉത്പന്നങ്ങളാണ് ഫ്രീമാന്‍സ് ബ്രാന്‍ഡിന് കീഴില്‍ വിപണനം ചെയ്യുന്നത്. 60-ലധികം രാജ്യങ്ങളില്‍ സേവനമുള്ള ഫ്രീമാന്‍സ് സിഇ (എംഐഡി) നേടിയ ആദ്യത്തെ യൂറോപ്യന്‍ ഇതര കമ്പനികളില്‍ ഒന്നാണ്.