കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സന്നാഹ മത്സരം കളിക്കും

ഐ എസ് എൽ പുതിയ സീസണായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ ഒരു സൗഹൃദ മത്സരം കളിക്കും. പനമ്പിള്ളി നഗർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കെ പി എൽ ടീമായ എം എ കോളേജിനെ ആകും നേരിടുക. വൈകിട്ട് 4.30നാണ് മത്സരം. കളി തത്സമയം സ്ട്രീമിങ് ഉണ്ടാവില്ല. അടുത്ത ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി മത്സരത്തിന്റെ ഹൈലൈറ്റ്സ് പങ്കുവെക്കും.

കേരള ബ്ലാസ്റ്റേഴ്സ്

യു എ ഇ ടൂർ കഴിഞ്ഞ് കൊച്ചിയിൽ എത്തിയ ശേഷം കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്ന രണ്ടാമത്തെ സൗഹൃദ മത്സരം ആകും ഇത്. കഴിഞ്ഞ ആഴ്ച ബ്ലാസ്റ്റേഴ്സ് കേരള നാഷണൽ ഗെയിംസ് ടീമിനെ നേരിട്ട് 3-0ന്റെ ജയം സ്വന്തമാക്കിയിരുന്നു.