ബ്രൈറ്റണെ പരിശീലിപ്പിക്കാൻ റോബർട്ടോ ഡി സെർബി എത്തും

മുൻ സാസുവോലോ മാനേജർ റോബർട്ടോ ഡി സെർബി പ്രീമിയർ ലീഗ് ടീമായ ബ്രൈറ്റൺ ആൽബിയന്റെ പുതിയ മാനേജരായി എത്തും എന്ന് സൂചനകൾ. ബ്രൈറ്റന്റെ മുൻ പരിശീലകൻ ഗ്രഹാം പോട്ടർ ചെൽസിയിൽ ചേർന്നത് മുതൽ പുതിയ പരിശീലകനെ ബ്രൈറ്റൺ അന്വേഷിക്കുന്നുണ്ട്‌‌. ആ അന്വേഷണമാണ് ഇപ്പോൾ ഡി സെർബിയിൽ എത്തിയിരിക്കുന്നത്.

ഡി സെർബി ഉടൻ തന്നെ ബ്രൈറ്റണിൽ ചേരുമെന്നു ഡി മാർസിയോ റിപ്പോർട്ട് ചെയ്യുന്നു. അവസാനമായി ഉക്രൈൻ ക്ലബായ ഷക്തറെ ആയിരുന്നു ഡി സെർബി പരിശീലിപ്പിച്ചത്. ഇറ്റാലിയൻ ക്ലബായ സസുവോളയുടെ പരിശീലകനായി തിളങ്ങിയിട്ടുണ്ട്. 2018 മുതൽ അദ്ദേഹം സസുവോളയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.