“കേരള ബ്ലാസ്റ്റേഴ്സിന് ഒരു ക്യാപ്റ്റൻ കൂടെ ഉണ്ടാകും” – കിബു വികൂന

Img 20201119 155028
- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന് മൂന്ന് ക്യാപ്റ്റന്മാർ എന്തിനെന്ന് എല്ലാവരും ചോദ്യം ഉന്നയിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറയുന്നത് ഇനിയും ഒരു ക്യാപ്റ്റൻ കൂടെ വേണം എന്നാണ്. കേരള ബ്ലാസ്റ്റേഴ്സിന് മൂന്നല്ല നാല് ക്യാപ്റ്റന്മാർ ഉണ്ടാകും എന്നും നാലാം ക്യാപ്റ്റനെ സീസൺ പുരോഗമിക്കുമ്പോൾ പ്രഖ്യാപിക്കുമെന്നും കിബു വികൂന ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോൾ കോസ്റ്റ, സിഡോഞ്ച, ജെസ്സൽ എന്നീ മൂന്ന് ക്യാപ്റ്റന്മാരാണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്. ഇവരെ കൂടാതെ ആകും ഒരു ക്യാപ്റ്റൻ കൂടെ ടീമിൽ എത്തുന്നത്. ക്യാപ്റ്റൻ എന്നാൽ ഒരു ആം ബാൻഡ് ഇടുന്ന ആൾ മാത്രമല്ല എന്ന് കിബു വികൂന പറഞ്ഞു. ടീമിൽ മുഴുവൻ ലീഡർമാർ ഉണ്ടാകണം എന്നാണ് താൻ ആഗ്രഹിക്കുന്നത്. അല്ലാതെ ഒരു ആം ബാൻഡ് ധരിക്കുക മാത്രമല്ല ക്യാപ്റ്റന്റെ ഉത്തരവാദിത്വം എന്നും കിബു വികൂന പറഞ്ഞു.

Advertisement