“ഓസ്‌ട്രേലിക്കെതിരെ ഇന്ത്യക്ക് ജയസാധ്യത കൂടുതൽ”

India Australia David Warner Virat Kohli Rahane Pujara Ishanth Sharma
- Advertisement -

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കാണ് കൂടുതൽ വിജയ സാധ്യതയെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റമീസ് രാജ. 2018ൽ ഓസ്ട്രേലിയയിൽ പര്യടനം നടത്തിയ ഇന്ത്യ ആദ്യമായി ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. തുടർന്ന് ഈ പരമ്പരയിലും ഇന്ത്യ വിജയം സ്വന്തമാക്കുമെന്നാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞത്.

ഓസ്ട്രേലിയയിലെ പിച്ചുകൾ പഴയതുപോലെ ബുദ്ധിമുട്ട് ഉള്ളതല്ലെന്നും പിച്ചിൽ ബൗൺസുകൾ കുറവാണെന്നും സൈഡിലേക്കുള്ള പന്തിന്റെ സിങ് വളരെ കുറവാണെന്നും റമീസ് രാജ പറഞ്ഞു. കൂടാതെ ടെസ്റ്റ് മത്സരങ്ങൾ മുഴുവൻ ദിവസങ്ങളും നടക്കണമെന്ന് ഓസ്ട്രേലിയക്ക് നിർബന്ധം ഉണ്ടെന്നും അത് ടെസ്റ്റ് മത്സരത്തിന് കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് സഹായിക്കുമെന്ന് ഓസ്ട്രേലിയക്ക് അറിയാമെന്നും റമീസ് രാജ പറഞ്ഞു.

നിലവിൽ ഇന്ത്യയുടെ ബാറ്റിംഗ് വളരെ മികച്ചതാണെന്നും ഇന്ത്യയുടെ ബൗളിംഗ് ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇത് ഓസ്ട്രേലിയയുടെ മനസ്സിൽ ഉണ്ടാവുമെന്നും റമീസ് രാജ പറഞ്ഞു. അതെ സമയം നിശ്ചിത ഓവർ മത്സരങ്ങളിൽ രോഹിത് ശർമ്മയുടെ സേവനം ഇന്ത്യക്ക് ഇല്ലാത്തത് കനത്ത നഷ്ട്ടം ആണെന്നും റമീസ് രാജ പറഞ്ഞു. ഡിസംബർ 17ന് നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്.

Advertisement