കേരള ബ്ലാസ്റ്റേഴ്സിന്റെ ജസ്റ്റിൻ ഗോകുലം കേരളയിലേക്ക് എത്തി

Newsroom

Picsart 23 09 01 00 17 57 073
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരം ഇമ്മാനുവൽ ജസ്റ്റിൻ ഗോകുലം കേരളയിലേക്ക് എത്തി. ഒരു വർഷത്തെ ലോൺ അടിസ്ഥാത്തിൽ ആണ് ജസ്റ്റിനെ ഗോകുലം കേരള സ്വന്തമാക്കിയത്. ലോൺ കഴിഞ്ഞാൽ താരം തിരികെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തും. ബ്ലാസ്റ്റേഴ്സിനൊപ്പം ട്രയൽസിൽ ഉണ്ടായിരുന്ന ജസ്റ്റിന് കേരള ബ്ലാസ്റ്റേഴ്സ് അടുത്തിടെ കരാർ നൽകിയിരുന്നു. ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഉണ്ടായിരുന്നു. ഗോളുകളും താരം നേടിയിരുന്നു.

ഗോകുലം 23 09 01 00 17 14 464

ഐ എസ് എൽ സ്ക്വഡിൽ ഇടം നേടാൻ സാധ്യത ഇല്ലാത്തതിനാൽ ആണ് ബ്ലാസ്റ്റേഴ്സ് താരത്തെ ലോണിൽ അയക്കുന്നത്. ഗോകുലത്തിലെ സമയം താരത്തിന്റെ വളർച്ചയെ സഹായിക്കും. ഗോകുലത്തിനും ഈ സൈനിംഗ് ഗുണമാകും. അവരുടെ ലീഗ് കിരീട മോഹങ്ങളെ ജസ്റ്റിൻ സഹായിക്കും. 20കാരനായ താരം നൈജീരിയ സ്വദേശിയാണ്‌.