കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ജേഴ്സി ഇന്ന് വരും

Img 20201029 004801
- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന ജേഴ്സി പ്രകാശനം ഇന്ന് നടക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലേക്കിള്ള ജേഴ്സി ഇന്ന് വരുമെന്ന് ക്ലബ് അറിയിച്ചു. മൂന്ന് ജേഴ്സികൾ ആകും കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ പുറത്തിറക്കുക. ടീമിന്റെ ജേഴ്സിയും ആരാധകർക്കുള്ള ജേഴ്സിയും ഒപ്പം കേരളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുന്നിട്ട് ഇറങ്ങിയവർക്കുള്ള ആദരവായുള്ള ജേഴ്സിയുമാകും കേരള ബ്ലാസ്റ്റേഴ്സ് പുറത്തിറക്കുക.

ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടികളിലൂടെ ആകും ജേഴ്സി പ്രകാശനം. അവസാന വർഷങ്ങളിൽ ഒക്കെ കൊച്ചിയിൽ വലിയ ചടങ്ങ് നടത്തി ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സികൾ പ്രകാശനം ചെയ്തിരുന്നത്. എന്നാൽ ഇത്തവണ കൊറോണ കാരണം കാര്യങ്ങൾ ഡിജിറ്റൽ ലോകത്തിലായി. റെയോർ സ്പോർട്സ് ആകും കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സികൾ ഒരുക്കുന്നത്. കഴിഞ്ഞ സീസണേക്കാൾ മെച്ചപ്പെട്ട ജേഴ്സികൾ ലഭിക്കണം എന്ന് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിക്കുന്നത്.

Advertisement