കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും ഇറങ്ങും

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളത്തിൽ ഇറങ്ങുകയാണ്. ഇന്ന് ജംഷദ്പൂർ എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ തോൽപ്പിക്കാൻ കഴിയാത്ത ടീമാണ് ജംഷദ്പൂർ എഫ് സി. ആറു തവണ ഏറ്റുമുട്ടിയിട്ടും കേരള ബ്ലാസ്റ്റേഴ്സിന് ജംഷദ്പൂരിനെ തോൽപ്പിക്കാൻ ആയിട്ടില്ല. ജംഷദ്പൂരിന്റെ പരിശീലകനായ ഓവൻ കോയ്ലും കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇതുവരെ പരാജയപ്പെട്ടിട്ടില്ല.

സീസണിൽ വെറും ഒരു വിജയം മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഒക്കെ ഇതിനകം തന്നെ മങ്ങിയിരിക്കുക ആണ്‌. ഇനി ലീഗിൽ അവസാനത്ത് ആയിപ്പോകുമോ എന്ന ഭയമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പിറകിൽ ഒഡീഷ കൂടെ ഫോമിൽ എത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പത്താം സ്ഥാനവും ഭീഷണിയിൽ ആയിരിക്കുകയാണ്. ഇന്ന് കിബു വികൂന കാര്യമായ മാറ്റങ്ങൾ വരുത്തുമോ എന്ന് കണ്ടറിയണം. പരിക്കേറ്റ നിശു കുമാർ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇലവനിൽ ഉണ്ടാകില്ല. പ്രശാന്ത് ആകും റൈറ്റ് ബാക്കായി ഇറങ്ങുക.