സിറാജിനെതിരെ വീണ്ടും മോശം പെരുമാറ്റം, സിഡ്‌നി ഗ്രൗണ്ടിൽ നിന്ന് ആരാധകരെ പുറത്താക്കി

ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരായ മുഹമ്മദ് സിറാജിനെതിരെയും ജസ്പ്രീത് ബുംറക്കുമെതിരെ വംശീയാധിക്ഷേപം ഉണ്ടായതിന് പിന്നാലെ മുഹമ്മദ് സിറാജിനെതിരെ കാണികളുടെ ഭാഗത്ത് നിന്ന് വീണ്ടും മോശം പെരുമാറ്റം. തുടർന്ന് മോശം പെരുമാറ്റം നടത്തിയ 6 കാണികളെ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കി. സംഭവത്തെ തുടർന്ന് പത്ത് മിനിറ്റോളം മത്സരം തടസ്സപ്പെടുകയും ചെയ്തു.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഓസ്ട്രേലിയ ബാറ്റ് ചെയ്യുന്ന സമയത്താണ് സിറാജിനെതിരെ മോശം പെരുമാറ്റം ഉണ്ടായത്. കാമറൂൺ ഗ്രീനിനെതിരെ ബൗൾ ചെയ്തു ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യാൻ എത്തിയപ്പോഴാണ് സിറാജിനെതിരെ മോശം പെരുമാറ്റം ഉണ്ടായത്. തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ അജിങ്കെ രഹാനെ അമ്പയർമാരെ അറിയിക്കുകയും തുടർന്ന് ആരാധകരെ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു.