ആകെ പ്രശ്നം! കേരള ബ്ലാസ്റ്റേഴ്സും ഐസൊലേഷനിൽ, ക്യാമ്പിൽ കോവിഡ് പോസിറ്റീവ്

20220114 235400

ഐ എസ് എല്ലിലെ കൊറോണ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലും എത്തി. കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പരിശീലനത്തിന് ഇറങ്ങിയില്ല. ടീം ഒഫീഷ്യൽസിന് ഇടയിൽ കൊറോണ പോസിറ്റീവ് വന്നതു കൊണ്ടാണ് പരിശീലനം നിർത്തി ടീം ഐസൊലേഷനിൽ പോയത്. എന്നാൽ താരങ്ങൾക്കൊ കോച്ചുകൾക്കോ ഇതുവരെ കൊറോണ പോസിറ്റീവ് ആയിട്ടില്ല. ഇത് കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസം നൽകും. എന്നാൽ അടുത്ത കൊറോണ ടെസ്റ്റ് നിർണായകമാകും.

ടീം നാളെയും പരിശീലനം നടത്താൻ സാധ്യതയില്ല. എല്ലാ താരങ്ങളും പരിശീലകരും ഇപ്പോൾ അവരുടെ റൂമുകളിൽ ഐസൊലേഷനിൽ ആണ്.
20220114 235342

കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷയുമായി കളിച്ചിരുന്നു. ഒഡീഷ ക്യാമ്പിൽ ബിരവധി പോസിറ്റീവ് കേസുകൾ ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സ് കൂടെ ഐസൊലേഷനിൽ ആയതോടെ 11 ക്ലബിൽ ഏഴു ക്ലബുകളെയും കൊറോണ ബാധിച്ചിരിക്കുകയാണ്. ഇന്ന് കളത്തിൽ ഇറങ്ങിയ എഫ് സി ഗോവ ടീമിൽ കൊറോണ പോസിറ്റീവ് കണ്ടെത്തിയതിനാൽ എഫ് സി ഗോവയും നോർത്ത് ഈസ്റ്റും ഐസൊലേഷനിൽ പോയിരിക്കുകയാണ്. ഈസ്റ്റ്‌ ബംഗാൾ, മോഹൻ ബഗാൻ, ഒഡീഷ, ബെംഗളൂരു എഫ് സി എന്നിവരും ഐസൊലേഷനിൽ ആണ്.

Previous articleഇന്ന് കളത്തിൽ ഇറങ്ങിയ നെമിൽ മുഹമ്മദ് കോവിഡ് പോസിറ്റീവ് ആയി, ഐ എസ് എൽ ആശങ്കയിൽ
Next articleഡോർട്മുണ്ടിന് വൻ വിജയം, ബയേണ് തൊട്ടു പിറകിൽ