ഒരു വലിയ മിസ്സ്, അതിന് പ്രായശ്ചിത്തമായി രണ്ട് ഗോൾ! ഡിയസ് അല്ലേ ഹീറോ!!

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം ആരാണെന്ന് ചോദിച്ചാൽ പല പേരുകളും ഉയരും എങ്കിലും ആരില്ലെങ്കിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് വലയുക എന്ന ചോദ്യത്തിന് പെരേര ഡിയസ് എന്ന ഒരൊറ്റ ഉത്തരമേ ലഭിക്കു. ഡിയസ് ഇല്ലാതെ ഇറങ്ങിയ അവസാന രണ്ടു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയം നേരിട്ടപ്പോൾ ഡിയസിന്റെ വില എല്ലാവരും അറിഞ്ഞതാണ്. ഇന്ന് ചെന്നൈയിന് എതിരായ വിജയത്തിലും ഡിയസ് നിർണായകമായി.
20220226 210140

ഇന്ന് ആദ്യ പകുതിയിൽ ഡിയസ് രണ്ട് നല്ല അവസരങ്ങൾ ആയിരുന്നു നഷ്ടമാക്കിയത്. ഇതിൽ വാസ്കസിന്റെ പാസിൽ ലഭിച്ച രണ്ടാമത്തെ അവസരം കണ്ണുമടച്ച് ഗോളാക്കാൻ പറ്റുന്നത് ആയിരുന്നു. ആ മിസ്സിനുള്ള പ്രായശ്ചിത്തം ആയി ഡിയസിന്റെ രണ്ടാം പകുതിയിലെ പ്രകടനം. രണ്ടാം പകുതി ആരംഭിച്ച് 10 മിനുട്ടുകൾ ആയപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളുകൾക്ക് മുന്നിൽ. രണ്ടു ഡിയസിന്റെ സംഭാവന.

അർജന്റീന താരത്തിന് ഈ ഗോളുകളോടെ സീസണിൽ ആറു ഗോളുകളായി.