കേരള ബ്ലാസ്റ്റേഴ്സുമായി ഇന്ത്യ കളിക്കാം, പക്ഷെ ഒരു കണ്ടീഷൻ!!

കേരള ബ്ലാസ്റ്റേഴ്സും ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമുമായി സൗഹൃദ മത്സരം കളിക്കണം എന്ന കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിചിന്റെ ആവശ്യം അംഗീകരിച്ച് ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്‌. ഇന്ത്യ കേരള ബാാസ്റ്റേഴ്സുമായി സൗഹൃദ മത്സരം കളിക്കാം എന്നും എന്നാൽ ഒരു നിബന്ധന ഉണ്ടെന്നും ഇവാൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ താരങ്ങൾ ഇന്ത്യക്കായാകും കളിക്കുക എന്നതാണ് സ്റ്റിമാച് പറയുന്നത്. ജീക്സൺ, സഹൽ എന്ന് തുടങ്ങി ഇന്ത്യൻ നിരയിലെ സ്ഥിര സാന്നിദ്ധ്യങ്ങൾ ഇന്ത്യൻ ജേഴ്സിയിൽ ആകും ഈ മത്സരത്തിൽ കളിക്കുക.

ഇന്ത്യ കളിക്കുമ്പോൾ കേരളം മൊത്തം നീല അകും എന്നും അവർ ഇന്ത്യൻ ടീമിനെ ഏറെ പിന്തൂണക്കും എന്നും സ്റ്റിമാച് പറഞ്ഞു. കേരളത്തിനെന്നും കേരള ബ്ലാസ്റ്റേഴ്സിനോട് സ്നേഹം ഉണ്ടാകും എന്നും സ്റ്റിമാച് പറഞ്ഞു. ട്വിറ്ററിൽ ആണ് ഈ സംസാരം ഇരു പരിശീലകരും തമ്മിൽ നടത്തിയത്.

ഇന്ത്യൻ ദേശീയ ടീം കേരളത്തിൽ ക്യാമ്പ് വെക്കും എന്ന ഇന്ത്യൻ പരിശീലകൻ സ്റ്റിമാചിന്റെ ട്വീറ്റിന് മറുപടി ആയാണ് ഇവാൻ കേരള ബ്ലാസ്റ്റേഴ്സും ഇന്ത്യയും തമ്മിൽ കളി നടക്കട്ടെ എന്ന് പറഞ്ഞത്. ഇന്ത്യൻ ക്യാമ്പ് കേരളത്തിൽ നടക്കുക ആണെങ്കിൽ അതിനർത്ഥം കേരള ബ്ലാസ്റ്റേഴ്സും ദേശീയ ടീമുമായും സൗഹൃദ മത്സരം നടക്കും എന്നാണെന്ന് ഇവാൻ പറഞ്ഞു. ഇതിനാണ് ഇപ്പോൾ സ്റ്റിമാച് മറുപടി പറഞ്ഞത്.