ബോക്സിങ് ഡേ ടെസ്റ്റിലെ ഏറ്റവും കുറഞ്ഞ സ്‌കോറുമായി ഓസ്ട്രേലിയ

Steve Smith India Australia Panth
- Advertisement -

ബോക്സിങ് ഡേ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി ഓസ്ട്രേലിയ. ഇന്ത്യക്കെതിരായ ബോക്സിന്റെ ഡേ ടെസ്റ്റിന്റെ ആദ്യ ദിവസം 195 റൺസിന് ഓസ്ട്രേലിയ ഓൾ ഔട്ട് ആയിരുന്നു. ഇത് ബോക്സിങ് ഡേ ടെസ്റ്റിലെ ഓസ്ട്രേലിയയുടെ ഏറ്റവും കുറഞ്ഞ സ്കോർ ആയിരുന്നു. 1981ൽ വെസ്റ്റിൻഡീസിനെതിരായ ബോക്സിങ് ഡേ ടെസ്റ്റിൽ 198 റൺസിന് ഓൾ ഔട്ട് ആയതായിരുന്നു ഇതുവരെ ബോക്സിങ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ഏറ്റവും ചെറിയ സ്കോർ.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയെ ഇന്ത്യൻ ബൗളർമാരായ ജസ്പ്രീത് ബുംറയും രവിചന്ദ്ര അശ്വിനും ചേർന്ന് 195 റൺസിന് ഓൾ ഔട്ട് ആക്കുകയായിരുന്നു. ജസ്പ്രീത് ബുംറ 56 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വിൻ 35 റൺസ് വഴങ്ങിയാണ് 3 ഓസ്‌ട്രേലിയൻ വിക്കറ്റുകൾ വീഴ്ത്തിയത്.

Advertisement