കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസൺ ഐ എസ് എല്ലിലെ ഹോം ഗ്രൗണ്ട് തീരുമാനമായി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഏത് ഗ്രൗണ്ടായിരിക്കും ഐ എസ് എല്ലിൽ ഹോം ഗ്രൗണ്ടായി സ്വീകരിക്കുക എന്ന് തീരുമാനം ആയി. ഇത്തവണത്തെ ഐ എസ് എൽ സീസൺ ഗോവയിൽ വെച്ച് നടക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഗ്രൗണ്ടും തീരുമാനമായി എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. കൊറോണ ഉയർത്തുന്ന പ്രത്യേക സാഹചര്യം പരിഗണിച്ച് ആണ് വീണ്ടും ഒരൊറ്റ നഗരത്തിൽ ഐ എസ് എൽ നടത്താൻ എഫ് എസ് ഡി എൽ തീരുമാനിച്ചത്.

ഗോവയിലെ തന്നെ മൂന്ന് സ്റ്റേഡിയങ്ങളാണ് ഇത്തവണ ഐ എസ് എല്ലിന് വേദിയാകുന്നത്. അതിൽ തിലക് മൈതാനിൽ സ്റ്റേഡിയത്തിൽ ആകും കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഹോം മത്സരങ്ങൾ കളിക്കുക. കഴിഞ്ഞ തവണ ബാംബോലിം ഗ്രൗണ്ടിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഹോം മത്സരങ്ങൾ കളിച്ചത്.

ഫതോർഡ് സ്റ്റേഡിയം, വാസ്കോ സ്റ്റേഡിയം, ബാംബോലിം സ്റ്റേഡിയം എന്നിവ ആണ് ഐ എസ് എല്ലിന് വേദിയാകുന്ന സ്റ്റേഡിയങ്ങൾ. ഫതോർഡ സ്റ്റേഡിയം മൂന്ന് ടീമുകൾക്കും വാസ്കോ സ്റ്റേഡിയവും ബാംബോലിം സ്റ്റേഡിയവും നാലു ടീമുകൾക്കു വീതവും ഹോം ഗ്രൗണ്ടായി പ്രവർത്തിക്കും.

ഫതോർഡ സ്റ്റേഡിയം മുംബൈ സിറ്റി, മോഹൻ ബഗാൻ, നോർത്ത് ഈസ്റ്റ് എന്നീ ടീമുകളുടെ ഹോം സ്റ്റേഡിയം ആകും.

ബാംബോലിം സ്റ്റേഡിയം എഫ് സി ഗോവ, ഹൈദരാബാദ്, ജംഷദ്പൂർ, ബെംഗളൂരു എന്നീ ടീമുകളുടെ ഹോം സ്റ്റേഡിയം ആകും.

വാസ്കോ സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി, ഈസ്റ്റ് ബംഗാൾ, ചെന്നൈയിൻ, ഒഡീഷ എന്നീ ടീമുകളുടെ ഹോം സ്റ്റേഡിയം ആകും. ഡ്യൂറണ്ട് കപ്പ് കഴിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് ഗോവയിലേക്ക് തിരിക്കും.