ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരബാദിന് എതിരെ, ലീഗിലെ അവസാന മത്സരം

Newsroom

Picsart 23 09 30 16 40 40 940
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിന് ഇറങ്ങും. ഇന്ന് ഹൈദരാബാദിൽ നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്‌. പ്ലേ ഓഫിനു മുന്നെ ഒരു മത്സരം വിജയിക്കുക ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ഇന്ന് കഴിഞ്ഞാൽ ഇനി ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ ആണ് ഇറങ്ങേണ്ടത്.

ലൂണ 23 09 30 16 40 27 676

ഇന്ന് ഒരു പോയിന്റ് എങ്കിലും നേടിയാൽ ബ്ലാസ്റ്റേഴ്സിന് അവരുടെ അഞ്ചാം സ്ഥാനം ഉറപ്പിക്കാം. ബ്ലാസ്റ്റേഴ്സിനായി ഇന്ന് അഡ്രിയാൻ ലൂണ കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡിസംബറിൽ പരിക്കേറ്റ ശേഷം ലൂണ കളിച്ചിട്ടില്ല. ഇന്ന് ലൂണ കളിക്കാൻ സാധ്യത ഉണ്ടെന്ന് ഇവാൻ പറഞ്ഞിരുന്നു. കളിക്കുന്നുണ്ടെങ്കിൽ തന്നെ സബ്ബായാകും ലൂണ ഇറങ്ങുക.

പരിക്ക് മാറാത്ത ദിമി ഇന്ന് കളിക്കില്ല. ലീഗിൽ അവസനാ സ്ഥാനത്തുള്ള ടീമാണ് ഹൈദരാബാദ് എഫ് സി. ഇന്ന് രാത്രി 7.30നാണ് മത്സരം. കളി ജിയോ സിനിമയിൽ തത്സമയം കാണാം.