പാകിസ്താൻ 231 റൺസിന് പുറത്ത്, ശ്രീലങ്കയ്ക്ക് പ്രതീക്ഷ നൽകുന്ന ലീഡ്

ശ്രീലങ്കയും പാകിസ്താനും തമ്മിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ പാകിസ്താൻ ആദ്യ ഇന്നിങ്സിൽ 231 റൺസിന് പുറത്തായി. ശ്രീലങ്ക ആദ്യ ഇന്നിങ്സിൽ 147 റൺസ് ലീഡ് നേടി. 62 റൺസ് എടുത്ത അഗ സൽമാൻ അല്ലാതെ പാകിസ്ഥാനായി ബാറ്റു കൊണ്ട് ആരും തിളങ്ങിയില്ല. ശ്രീലങ്കയ്ക്ക് വേണ്ടി മെൻഡിസ് അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. പ്രഭാത് ജയസൂര്യ മൂന്ന് വിക്കറ്റും എടുത്തു.

അസിത ഫെർണാണ്ടോ, ധനഞ്ചയ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ ശ്രീലങ്ക ഇപ്പോൾ 22-0 എന്ന നിലയിൽ ആണ്. ലഞ്ചിന് പിരിയുമ്പോൾ ശ്രീലങ്കയ്ക്ക് 169 റൺസിന്റെ ലീഡ് ഉണ്ട്.