കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ, ഫൈനലിലേക്ക് ഇനി 45 മിനുട്ട് ദൂരം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ ഫൈനലിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് അടുക്കുന്നു. സെമി ഫൈനലിന്റെ രണ്ടാം പാദം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് മുന്നിലാണ് ഉള്ളത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പകുതിക്ക് ആവേശകരമായ തുടക്കമാണ് ലഭിച്ചത്. ഇന്ന് ആദ്യ മിനുട്ടിൽ തന്നെ ആല്വാരോ വാസ്കസിന് ഒരു സുവർണ്ണാവസരം ലഭിച്ചു. പന്ത് ലഭിക്കുമ്പോൾ വാാകസിന് മുന്നിൽ ഗോൾ കീപ്പർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഗോൾ ലൈൻ വിട്ട് വന്ന ഗോൾകീപ്പർ രെഹ്നേഷിനു മുകളിലൂടെ വാസ്കസ് പന്ത് ചിപ്പ് ചെയ്തിട്ടു എങ്കിലും ലക്ഷ്യത്തിന് ഉരുമ്മി പന്ത് പുറത്ത് പോയി. വാസ്കസിന്റെ നിലവാരം വെച്ച് അങ്ങനെ ഒരു മിസ് ആരും പ്രതീക്ഷിച്ചിരുന്നില്ല.
Img 20220315 201046
കേരളം അറ്റാക്കിംഗ് തുടർന്നു. ഡിയസിന്റെ ഒരു എഫേർട് പോസ്റ്റിൽ തട്ടി മടങ്ങിയതും താരം ഫോളോ അപ്പിൽ വല കണ്ടെത്തിയപ്പോൾ ഓഫ് സൈഡ് ഫ്ലാഗ് വന്നതും കേരള ബ്ലാസ്റ്റേഴ്സിന്റെ ദിവസമല്ലേ ഇതെന്ന് പേടിപ്പിച്ചു. പക്ഷെ ഈ ടീം ഒന്നിലും തകരുന്നവർ ആയിരുന്നില്ല.

ഇതിനു ശേഷം 18ആം മിനുട്ടിൽ ലൂണയുടെ മാന്ത്രിക നിമിഷം വന്നു. വാസ്കസിൽ നിന്ന് പാസ് സ്വീകരിച്ച് ഒറ്റയ്ക്ക് മുന്നേറിയ ലൂണ ജംഷദ്പൂർ ഡിഫൻസിനെ ഡ്രിബിൾ ചെയ്ത് അകറ്റി കണ്ണഞ്ചിപ്പിക്കുന്ന സ്ട്രൈക്കിലൂടെ പന്ത് വലയിൽ എത്തിച്ചു. കേരളം 1-0 ജംഷദ്പൂർ. അഗ്രിഗേറ്റി കേരള ബ്ലാസ്റ്റേഴ്സ് 2-0ന് മുന്നിൽ.

37ആം മിനുട്ടിൽ കേരളത്തെ ഞെട്ടിച്ച് ചിമ ജംഷദ്പൂരിനായി ഗോളടിച്ചു. ആദ്യം ഗോൾ അനുവദിച്ചു എങ്കിലും റെഫറിമാർ ചർച്ച നടത്തി ആ ഗോൾ ഓഫ്സൈഡ് ആണെന്ന് വിധിച്ചു.

രണ്ടാം പകുതിയിൽ ഈ ലീഡ് നിലനിർത്തി ഫൈനലിലേക്ക് മാർച്ച് ചെയ്യാൻ ആകും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക