അവിശ്വസനീയം കേരള ബ്ലാസ്റ്റേഴ്സ്!!! 95ആം മിനുട്ടിൽ വിജയ ഗോളുമായി രാഹുൽ!! ഞെട്ടലിൽ ബെംഗളൂരു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇത് ഒരു ക്ലാസിക് വിജയം. ഇന്ന് ബെംഗളൂരു എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 95ആം മിനുട്ടിലെ ഗോളിലാണ് ഏറ്റവും വലിയ വൈരികളായ ബെംഗളൂരുവിനെതിരെ വിജയം നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം തിരിച്ചടിച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. പരിക്ക് ഏറെ വലച്ച കേരള ബ്ലാസ്റ്റേഴ്സിന് ഈ വിജയം അഭിമാനം തന്നെയാണ്.

പരിക്ക് കാരണം ഫകുണ്ടോയും ജസലും ഒന്നും ഇല്ലാതെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് മത്സരത്തിനിടയിൽ പരിക്ക് കാരണം സ്ട്രൈക്കർ ജോർദൻ മറിയെയും നഷ്ടമായിരുന്നു. അവസാന മത്സരങ്ങളിൽ നടത്തിയ നല്ല പ്രകടനം ഇന്ന് കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് കാണാ‌ കഴിഞ്ഞില്ല. എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു മികച്ച രീതിയിൽ ഇന്ന് കളി തുടങ്ങിയത്. പക്ഷെ നല്ല ഫൈനൽ ബോളുകൾ ഇല്ലാത്തതു കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. ബെംഗളൂരു എഫ് സി ആകട്ടെ അവർക്ക് ലഭിച്ച ആദ്യ അവസരം തന്നെ മുതലെടുത്ത് ലക്ഷ്യം കണ്ടു. 24ആം മിനുട്ടിൽ രു ലോങ് ത്രോയിൽ നിന്ന് കിട്ടിയ അവസരം ഒരു മനോഹരമായ ആക്രൊബാറ്റിക് വോളിയിലൂടെ ക്ലൈറ്റൻ സിൽവ വലയിൽ എത്തിച്ചു.

ഈ ഗോളിന് ശേഷം ബെംഗളൂരു എഫ് സി കൂടുതൽ ശക്തമാകുന്നതാണ് കണ്ടത്. ഛേത്രിയുടെ ഒരു ഫ്രീകിക്ക് സമർത്ഥമായി തട്ടിയകറ്റാൻ ഗോൾ കീപ്പർ ആൽബിനോയ്ക്ക് ആയി. രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന് സ്ട്രൈക്കർ മറെയെ പരിക്ക് കാരണം നഷ്ടമായി. പകരക്കാരനായി പ്യൂട്ടിയയെ ഇറക്കി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ഈ പ്യൂട്ടിയ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് സമനില നൽകി. 73ആം മിനുട്ടിലാണ് ഗോൾ വന്നത്.

ഹൂപ്പറിന്റെ ഒരു ഷോട്ട് തടഞ്ഞ ഗുർപ്രീത് നിലത്തു വീണു കിടക്കെ പ്യൂട്ടിയ പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് അർഹിച്ച സമനില ഗോളായിരുന്നു ഇത്‌. പ്യൂട്ടിയയുടെ കരിയറിലെ ആദ്യ ഐ എസ് എൽ ഗോളായിരുന്നു ഇത്. അവസാന നിമിഷങ്ങളിൽ രണ്ടു ഗോൾ പോസ്റ്റുകളിലും അറ്റാക്കുകൾ വന്നുകൊണ്ടേ ഇരുന്നു. ബെംഗളൂരു അറ്റാക്കിനെ കൗണ്ടർ ചെയ്ത് നടത്തിയ മുന്നേറ്റത്തിന് ഒടുവിൽ ആയിരുന്നു രാഹുലിന്റെ വിജയ ഗോൾ വന്നത്.

ഈ വിജയം കേരള ബ്ലാസ്റ്റേഴ്സിനെ 13പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് എത്തിച്ചു. നിർത്തുകയാണ്‌. 13 പോയിന്റുള്ള ബെംഗളൂരു ഏഴാമതാണ് ഉള്ളത്.