ലാലിഗയിലും പ്രീമിയർ ലീഗിലും തിളങ്ങിയ സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സിലേക്ക്

Av1

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ നാലാമത്തെ വിദേശ സൈനിംഗ് കൂടെ പൂർത്തിയാക്കി. ലാലിഗയിലും പ്രീമിയർ ലീഗിലും ഒക്കെ തിളങ്ങിയ സ്പാനിഷ് താരമായ ആൽവാരോ വാസ്കസ് ആണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ഐ എസ് എല്ലിൽ നിന്ന് വേറെയും ടീമുകൾ താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫർ താരം അംഗീകരിക്കുക ആയിരുന്നു. 30കാരനായ താരം ഒരു വർഷത്തെ കരാറിൽ ഒപ്പുവെക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ നാലാമത്തെ വിദേശ സൈനിംഗാണിത്.

നേരത്തെ ലൂണ, ജോർഗെ പെരേര ഡിയസ്, സിപോവിച് എന്നിവരെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരുന്നു. മൂന്ന് സീസണുകളോളം ഗെറ്റാഫക്ക് ഒപ്പം ലാലിഗയിൽ കളിച്ചിട്ടുള്ള താരമാണ് ആൽവാരോ വാസ്കസ്. സ്വാൻസെ സിറ്റിക്ക് ഒപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗിലും കളിച്ചിട്ടുണ്ട്. എസ്പാൻയോൾ, സരഗോസ, ജിമ്നാസ്റ്റിക് എന്നീ ക്ലബുകൾക്കായും കളിച്ചു. ഇപ്പോൾ സ്പോർടിങ് ഗിജോണിൽ നിന്നാണ് താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.

Previous articleക്ളോപ്പിന്റെ തട്ടകത്തിലേക്ക് ഇന്ന് ടൂഷലിന്റെ പടയെത്തുന്നു, പ്രീമിയർ ലീഗിൽ ഇന്ന് ആവേശ പോരാട്ടം
Next articleനാലാം ദിവസം തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് തിരിച്ചടി, ശതകം നേടാനാകാതെ പുജാരയുടെ മടക്കം