നാലാം ദിവസം തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് തിരിച്ചടി, ശതകം നേടാനാകാതെ പുജാരയുടെ മടക്കം

Cheteshwarpujara

തന്റെ തലേ ദിവസത്തെ സ്കോറിനോട് ഒരു റൺസ് പോലും നേടാനാകാതെ മടങ്ങി ഇന്ത്യയുടെ ചേതേശ്വര്‍ പുജാര മടങ്ങിയപ്പോള്‍ അവസാനിച്ചത് മൂന്നാം വിക്കറ്റിലെ 99 റൺസ് കൂട്ടുകെട്ടായിരുന്നു. മൂന്നാം ദിവസം ഇന്ത്യയുടെ തിരിച്ചുവരവ് കണ്ടുവെങ്കിലും മത്സരത്തിൽ ഇംഗ്ലണ്ട് തങ്ങളുടെ സാധ്യത കാണുന്ന തരത്തിലുള്ള വിക്കറ്റ് നേട്ടമാണ് ആദ്യ ഓവറുകളിൽ തന്നെ ഇംഗ്ലണ്ടിന് നേടാനായത്.

91 റൺസ് നേടിയ പുജാരയെ ഒല്ലി റോബിന്‍സണാണ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. 87 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 224/3 എന്ന നിലയിലാണ്.

Previous articleലാലിഗയിലും പ്രീമിയർ ലീഗിലും തിളങ്ങിയ സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സിലേക്ക്
Next articleഅഞ്ച് വിക്കറ്റുമായി റോബിന്‍സൺ, ലീഡ്സിൽ ഇന്നിംഗ്സ് ജയം നേടി ഇംഗ്ലണ്ട്