കേരള ബ്ലാസ്റ്റേഴ്സിനെ ഇന്ന് നേരിടുമ്പോൾ മൂന്ന് പോയിന്റ് മാത്രമാണ് ലക്ഷ്യം എന്ന് ബെംഗളൂരു എഫ് സി പരിശീലകൻ കാർലസ്. കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ രണ്ട് പോയിന്റ് മാത്രമേ നേടാൻ ആയിട്ടുള്ളൂ. അതുകൊണ്ട് അവർക്ക് പോയിന്റ് നേടേണ്ടി വരും. കാർലെസ് പറയുന്നു. എന്നാൽ ബെംഗളൂരു എഫ് സിക്കും അതേ അവസ്ഥയാണ്. തങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്ത് അല്ല ഇപ്പോൾ ടീം ഉള്ളത്. അതുകൊണ്ട് തന്നെ വിജയമാണ് ലക്ഷ്യമിടുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന് മികച്ച ടീമാണ് ഉള്ളത് എന്നും അവർക്ക് സമീപത്ത് തന്നെ നല്ല ഫലങ്ങൾ ലഭിച്ച് തുടങ്ങും എന്നാണ് താൻ കരുതുന്നത് എന്ന് ബെംഗളൂരു എഫ് സി പരിശീലകൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് എതിരായ മത്സരം എന്നും ആവേശകരമായിരുന്നു. ആരാധകർ ഇല്ലാത്തത് കൊണ്ട് കളിയുടെ പ്രധാന ആവേശം നഷ്ടമാകും എന്നും രണ്ട് ആരാധകരെ ഓർത്തും സങ്കടമുണ്ട് എന്നും ബെംഗളൂരു പരിശീലകൻ പറഞ്ഞു.
 
					












