ക്രൂസിന്റെയും മോഡ്രിച്ചിന്റെയും ബെൻസേമയുടെയും പ്രകടനത്തെ പ്രകീർത്തിച്ച് സിദാൻ

Modric Ramos Varane Real Madrid
Photo: Twitter/@realmadriden
- Advertisement -

ലാ ലീഗയിൽ അത്ലറ്റികോ മാഡ്രിഡിനെതിരെയുള്ള റയൽ മാഡ്രിഡിന്റെ ജയത്തിന് പിന്നാലെ സൂപ്പർ താരങ്ങളായ ക്രൂസിനെയും മോഡ്രിച്ചിനെയും ബെൻസേമയെയും പ്രകീർത്തിച്ച് പരിശീലകൻ റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ. താരങ്ങൾ എല്ലാം അവരുടെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും സിദാൻ പറഞ്ഞു. രണ്ടാം പകുതിയിൽ സോളിന് ലഭിച്ച അവസരം മാത്രമാണ് മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിന് ലഭിച്ചതെന്നും സിദാൻ പറഞ്ഞു.

ഇന്നലെ ലാ ലീഗയിൽ നടന്ന മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു സിദാൻ. മത്സരത്തിൽ മികച്ച ഫോമിലുള്ള അത്ലറ്റികോ മാഡ്രിഡിനെ കസെമിറോയുടെയും ഒബ്ലാക്കിന്റെ സെൽഫ് ഗോളിലുമാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡിന് മൂന്ന് പോയിന്റ് പിറകിൽ എത്താനും റയൽ മാഡ്രിഡിനായി.

Advertisement