കേരള ബ്ലാസ്റ്റേഴ്സിന് ഇംഗ്ലണ്ടിൽ നടന്ന സൗഹൃദ മത്സരത്തിൽ അഭിമാന സമനില | Kerala Blasters 3-3 AFC Wimbledon

Newsroom

Img 20220801 195419
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീം ഇന്ന് ഇംഗ്ലണ്ടിൽ കളിച്ച സൗഹൃദ മത്സരത്തിൽ എ എഫ് സി വിംബിൾഡണെതിരെ സമനില. ആവേശേകരമായ മത്സരം 3-3 എന്ന സ്കോറിലാണ് കളി അവസാനിച്ചത്. ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ ആയിരുന്നു. മുഹമ്മദം ഐമനിലൂടെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ലീഡ് നൽകിയത്. ജാസിമിലൂടെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ എന്നാൽ വിംബിൽഡൺകളിയിലേക്ക് തിരികെ വന്നു. കളി 2-2 എന്നാക്കി. അതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോളടിച്ച് കളി 3-2 എന്നാക്കി. പക്ഷെ അപ്പോഴും കേരളത്തിന് വിജയം നേടാൻ ആയില്ല. വീണ്ടും ഗോളടിച്ച് വിംബിൾഡൺ സമനില നേടി. വിജയിച്ചില്ല എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് അഭിമാനിക്കാവുന്ന റിസൾട്ട് ആണിത്.

Story Highlight; Kerala Blasters 3-3 AFC Wimbledon