ടീമുകളുടെ ലഗ്ഗേജുകളെത്തിയില്ല, മത്സരം തുടങ്ങാന്‍ രണ്ട് മണിക്കൂര്‍ വൈകും

ഇന്ത്യയുടെയും വെസ്റ്റിന്‍ഡീസിന്റെയും ടീം ലഗ്ഗേജ് എത്തുവാന്‍ വൈകിയതിനാൽ ഇന്ന് നടക്കാനിരുന്ന രണ്ടാം ടി20 ആരംഭിയ്ക്കുന്നത് രണ്ട് മണിക്കൂര്‍ വൈകും. ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

മത്സരം ഇന്ത്യന്‍ സമയം 10 മണിയ്ക്ക് ആരംഭിയ്ക്കുമെന്നാണ് ഔദ്യോഗിക അറിയിച്ച്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കായിരുന്നു വിജയം.