കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചു, ഏഴ് മലയാളികൾ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലിനായുള്ള 25 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചു. ഏഴ് മലയാളികളും ഏഴ് വിദേശ താരങ്ങളും ഉൾപ്പെട്ടതാണ് 25 അംഗ ടീം. ജനുവരി ട്രാൻസ്ഫർ വരെ ഈ ടീം തന്നെ ആയിരിക്കും ഐ എസ് എല്ലിൽ കളിക്കുക. സി കെ വിനീത്, സഹൽ അബ്ദുൽ സമദ്, സക്കീർ എം പി, പ്രശാന്ത് മോഹൻ, ഋഷി ദത്ത്, അനസ് എടത്തൊടിക, സുജിത് എം എസ് എന്നിവരാണ് മലയാളി താരങ്ങളായി ടീമിൽ ഉള്ളത്. അബ്ദുൽ ഹക്കുവാണ് മലയാളി താരങ്ങളിലെ പ്രധാന അസാന്നിദ്ധ്യം.

ടീം;

ഗോൾ കീപ്പർ; ധീരജ് സിംഗ്, നവീൻ കുമാർ, സുജിത് എം എസ്

ഡിഫൻസ്; അനസ് എടത്തൊടിക, സിറിൽ കാലി, ലാൽറുവത്താര, സന്ദേശ് ജിങ്കൻ, മുഹമ്മദ് റാകിപ്, ലാകിച് പെസിച്, പ്രിതം സിംഗ്

മിഡ്ഫീൽഡ്; പെകൂസൺ, നേഗി, നർസാരി, ഋഷി ദത്ത്, കിസിറ്റോ, ലോകൻ മീതെ, സഹൽ, നികോള, പ്രശാന്ത്, സൈനൻ ദോംഗൽ, സൂരജ് രാവത്, എം പി സക്കീർ.

ഫോർവേഡ്; സി കെ വിനീത്, മറ്റെഹ് പൊപ്ലാനിക്, സ്ലാവിസിയ

Advertisement