കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിൽ വീണ്ടും പരിക്ക്!! ജൈറോയും പുറത്ത്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന് പരിക്കിനു മേൽ പരിക്ക്. ഇന്ന് ഒഡീഷയ്ക്ക് എതിരായ നിർണായക കളിക്ക് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം മിനുട്ടിൽ തന്നെ പരിക്ക് വില്ലനായി എത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്കായ ജൈറോ ആണ് ഇന്ന് പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നത്. ഹാംസ്ട്രിങ് ഇഞ്ച്വറിയാണ് ജൈറോയ്ക്ക് ഏറ്റിരിക്കുന്നത്.

രണ്ട് മുതൽ നാലാഴ്ച വരെ താരത്തെ പുറത്തിരുത്താൻ സാധ്യതയുള്ള പരിക്കാണിത്. ജൈറോയ്ക്ക് പകരം ഹക്കു പകരക്കാരനായി എത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സെന്റർ ബാക്കുകളായ ജിങ്കൻ, സുയിവർലൂൺ എന്നിവരും നേരത്തെ പരിക്കേറ്റ് പുറത്തായിരുന്നു‌. ഇതോടെ സെന്റർ ബാക്കിൽ വിശ്വസ്ഥരായ ആരും ഇല്ലാത്ത അവസ്ഥയിലായി കേരള ബ്ലാസ്റ്റേഴ്സ്. വെറ്ററൻ താരം രാജു ഗെയ്ക് വാദും, യുവതാരം ഹക്കുവും ആകും ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുക.

Advertisement