യുണൈറ്റഡിനെ വീഴ്ത്തിയ ലോങ്സ്റ്റാഫിന്റെ ഗോൾ ഒക്ടോബറിലെ മികച്ചത്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ തന്റെ അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടി ശ്രദ്ധേയനായ മാറ്റി ലോങ്സ്റ്റാഫിന് ഇതേ ഗോളിന് ഒക്ടോബറിലെ മികച്ച ഗോളിനുള്ള അവാർഡ്.

ഒക്ടോബറിൽ നടന്ന ന്യൂകാസിൽ- മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടത്തിൽ ഈ ഗോളിനാണ് ന്യൂകാസിൽ വിജയിച്ചത്. ബോക്സിന് പുറത്ത് നിന്ന് കൃത്യതയോടെ പന്ത് വലയിലാക്കിയ താരം കേവലം 19 ആം വയസിലാണ് ഈ നേട്ടം കൈവരിക്കുന്നത്. ന്യൂകാസിൽ മധ്യനിരയിൽ സഹോദരൻ ഷോൺ ലോങ്സ്റ്റാഫിന് ഒപ്പം മികച്ച പ്രകടനമാണ് താരം നടത്തി വരുന്നത്.

Advertisement