“കേരള ബ്ലാസ്റ്റേഴ്സിന്റെ പരിക്കുകൾ താങ്ങാൻ ആവുന്നതിലും അപ്പുറം” – ഷറ്റോരി

- Advertisement -

സീസൺ ആരംഭത്തിൽ പരിക്ക് കേരള ബ്ലാസ്റ്റേഴ്സിനെ വേട്ടയാടുകയാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീകൻ ഷറ്റോരി. ഇന്നലെ എ ടി കെയ്ക്ക് എതിരായ മത്സരം വിജയിച്ചു എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് വിദേശ താരം ആർകസിന് പരിക്കേറ്റ് പുറത്തു പോകേണ്ടി വന്നിരുന്നു. ഇത് തനിക്ക് വലിയ സങ്കടമാണ് നൽകുന്നത് എന്ന് ഷറ്റോരി പറഞ്ഞു.

പ്രീസീസണിൽ പരിക്ക് ബുദ്ധിമുട്ടിച്ചതിനാൽ ആകെ 45 മിനുട്ട് മാത്രമായിരുന്നു ആർകസിന് കളിക്കാൻ ആയുരുന്നത്. ഇന്നലെ ആർകസിനെ ഇറക്കുമ്പോൾ പരിക്കിനെ ഭയന്നിരുന്നു. അതു തന്നെ സംഭവിച്ചു എന്നും ഷറ്റോരി പറഞ്ഞു. സീസൺ തുടങ്ങുന്നതിന് തൊട്ടുമുമ്പ് സന്ദേശ് ജിങ്കന് പരിക്കേറ്റതും ഷറ്റോരി ഓർമ്മിപ്പിച്ചു. ജിങ്കന്റെ അഭാവത്തിൽ ഇറങ്ങിയ രണ്ടു സെന്റർ ബാക്കുകളും ഫിറ്റ് അല്ലായിരുന്നും എന്നും ഷറ്റോരി വ്യക്തമാക്കി. പ്രീസീസൺ ശരിക്ക് നടക്കാത്തതിനാൽ ടീം ആകെ ഫിറ്റ് അല്ല എന്നും, എല്ലാം ശരിയാകാൻ മൂന്ന് നാല് ആഴ്ചകളായേക്കും എന്നും ഷറ്റോരി പറഞ്ഞു‌.

Advertisement