താൻ കളിച്ചതിൽ വെച്ച് ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ഇന്നിംഗ്സ് : രോഹിത് ശർമ്മ

Photo: Twitter/@BCCI
- Advertisement -

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നാം ടെസ്റ്റിൽ ഡബിൾ സെഞ്ചുറി നേടിയ ഇന്നിഗ്‌സാണ് താൻ ഇതുവരെ കളിച്ചതിൽ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഇന്നിങ്‌സെന്ന് രോഹിത് ശർമ്മ. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ദിവസത്തെ മത്സര ശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു രോഹിത് ശർമ്മ. ടെസ്റ്റ് ക്രിക്കറ്റിൽ രോഹിത് ശർമയുടെ ആദ്യ ഡബിൾ സെഞ്ചുറി കൂടിയായിരുന്നു ഇത്. മത്സരത്തിൽ 212 റൺസ് എടുത്ത് രോഹിത് ശർമ്മ പുറത്തായിരുന്നു.

താൻ 30 ടെസ്റ്റ് മാത്രമാണ് കളിച്ചതെങ്കിലും തനിക്ക് എതിരെ വന്ന വെല്ലുവിളികൾ നോക്കുമ്പോൾ ഈ മത്സരമായിരുന്നു ഏറ്റവും വെല്ലുവിളികൾ നിറഞ്ഞെതെന്ന് രോഹിത് ശർമ്മ പറഞ്ഞു. തനിക്ക് ലഭിച്ച അവസരം പൂർണമായും ഞാൻ ഉപയോഗിക്കണമായിരുന്നു. അല്ലാത്ത പക്ഷം പത്രക്കാർ തന്നെ പറ്റി മോശം പറയുമായിരുന്നെന്നും രോഹിത് ശർമ്മ പറഞ്ഞു. ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്തത് കൊണ്ട് പത്രക്കാർ തന്നെ പറ്റി നല്ലത് മാത്രമേ എഴുതു എന്നും രോഹിത് ശർമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ ആദ്യമായി ഓപ്പണറായി ഇറങ്ങിയ രോഹിത് ശർമ്മ  രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയിരുന്നു. ആദ്യ ഇന്നിങ്സിൽ 176 റൺസും രണ്ടാം ഇന്നിങ്സിൽ 127 റൺസും രോഹിത് ശർമ്മ നേടിയിരുന്നു.

 

Advertisement