“ഒരു പോയിന്റും ആരും കൊണ്ടു തന്നതല്ല, പൊരുതി നേടിയതാണ്, ഇനി വേണ്ട ഒരു പോയിന്റും പൊരുതി തന്നെ നേടണം” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

ഐ എസ് എൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനി ഒരു പോയിന്റ് മാത്രമെ കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യമുള്ളൂ. എന്നാൽ ആ ഒരു പോയിന്റ് അത്ര എളുപ്പത്തിൽ വരില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. കഴിഞ്ഞ അഞ്ച് വർഷത്തെ നിരാശയും മറികടന്നാണ് ഞങ്ങൾ വരുന്നത് എന്ന് ഇവാൻ ഓർമ്മിപ്പിച്ചു.

“ഞങ്ങൾ ഒരു യുവ ടീമിനൊപ്പം പൂർണ്ണമായ ബിൽഡിംഗ് അപ്പ് പ്രോസസിൽ ഉള്ള ടീമാണ്, ഞങ്ങൾക്ക് ഇപ്പോൾ സെമി എത്താൻ ഞങ്ങൾക്ക് ഒരു പോയിന്റ് മാത്രം മതിയെന്ന് പറയാനും കഴിയില്ല. ഈ സീസണിൽ ആരും ഞങ്ങൾക്ക് ഒന്നും വെറുതെ തന്നില്ല, ഓരോ പോയിന്റിനും വേണ്ടി പോരാടേണ്ടി വന്നു, അവസാന മത്സരവും അങ്ങനെ തന്നെയായിരിക്കു” ഇവാൻ പറഞ്ഞു.

“അതിനാൽ, ഞങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടുന്നതിന് ഈ പോയിന്റുകൾക്കായി 90-95 മിനിറ്റ് പോരാടേണ്ടിവരും, ഗോവക്ക് എതിരെ ആ പോരാട്ടം ഉണ്ടാകും.” ഇവാൻ പറഞ്ഞു.