കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന്റെ ഐ എസ് എൽ സ്ക്വാഡ്, നിഹാലും ശ്രീകുട്ടനും വിബിനും ടീമിനൊപ്പം | Exclusive

കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ല എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എൽ സ്ക്വാഡ് പുറത്ത് വന്നിരിക്കുകയാണ്. ഐ എസ് എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ആണ് ടീം സ്ക്വാഡ് അപ്ഡേറ്റ് ആയത്. 28 അംഗ സ്ക്വാഡ് ആണ് ഇന്ന് വെബ്സൈറ്റിൽ ഉള്ളത്. ഇതിൽ ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന് ഒപ്പം ഉണ്ടായിരുന്ന മൂന്ന് യുവതാരങ്ങളും ഉണ്ട്.

Img 20220928 232553

നിഹാൽ സുധീഷ്, എം എസ് ശ്രീകുട്ടൻ, വിബിൻ മോഹനൻ എന്നിവർ ആണ് സ്ക്വാഡിലേക്ക് എത്തിയ യുവതാരങ്ങൾ. ഗോൾ കീപ്പിംഗിൽ ഗിൽ, കരൺജിത്, മുഹീത് എന്നിവർക്ക് ഒപ്പം മലയാളി താരം സച്ചിൻ സുരേഷും ഉണ്ട്. സ്ക്വാഡ് ഉടൻ തന്നെ ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിക്കും.

ടീം: കരൺജിത്, മുഹീത്, ഗിൽ, സച്ചിൻ സുരേഷ്
ബിജോയ്, ജെസൽ, ലെസ്കോവിച്, നിശു കുമാർ, ഹോർമി, സന്ദീപ് സിങ്, വിക്ടർ മോംഗിൽ, ലൂണ, ആയുഷ്, ഗിവ്സൺ, ഖാബ്ര, ഇവാൻ, ജീക്സൺ, ലാൽതതംഗ, നിഹാൽ സുധീഷ്, സഹൽ, വിബിൻ മോഹനൻ

അപോസ്തോലിസ്, ബിദ്യാസാഗർ, ബ്രൈസ് മിറാണ്ട, ദിമിറ്റ്രിയോസ്, രാഹുൽ കെ പി, സൗരവ്, ശ്രീകുട്ടൻ

(Follow @Kbfcxtra in Twitter for more updates on Kerala Blasters. They are doing a tremendous work)