ഐഎസ്എൽ; നിലവിലെ ചാമ്പ്യന്മാരുടെ ആദ്യ ഹോം മത്സരത്തിന് വേദിയാകാൻ പൂനെ

ഐഎസ്എൽ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിക്ക് ഇത്തവണ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ സ്വന്തം തട്ടകത്തിൽ വെച്ച് മുംബൈ സിറ്റി എഫ്‌സിയെ നേരിടാൻ ആയിരുന്നു നറുക്ക് വീണത്. എന്നാൽ ജിഎംസി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഹൈദരാബാദിൽ വെച്ചു ആദ്യ മത്സരം നടത്താൻ കഴിയില്ലെന്ന് ക്ലബ്ബ് അറിയിച്ചു. ഐഎസ്എൽ ഭാരവാഹികളുമായി ചർച്ച നടത്തി പകരം തട്ടകം തെരെഞ്ഞെടുത്തിട്ടുണ്ട്. പൂനെയിലെ ശ്രീ ശിവ്ഛത്രപതി സ്‌പോർട് കോംപ്ലെക്സിൽ വെച്ചാവും ഈ മത്സരം നടക്കുക.

ഹൈദരാബാദ് പൂനെ 230237

ഒക്ടോബർ ഒമ്പതിനാണ് ഹൈദരാബാദ് എഫ്സിയുടെ ആദ്യ മത്സരം. ശേഷം രണ്ടാമത്തെ ഹോം മാച്ചിന് ഹൈദരാബാദിലെ സ്റ്റേഡിയത്തിൽ തന്നെ തിരിച്ചെത്താൻ കഴിയും എന്നാണ് ടീമിന്റെ പ്രതീക്ഷ. ഒക്ടോബർ 22 ന് ബംഗളൂരുവിൽ എഫ്സിക്കെതിരെയാണ് ഈ മത്സരം. സ്റ്റേഡിയത്തിലെ പിച്ചിൽ പണി പൂർത്തിയാകാത്തതിനാൽ താരങ്ങളുടെ സുരക്ഷയെ കൂടി കണക്കിൽ എടുത്താണ് മറ്റൊരു സ്റ്റേഡിയത്തിലേക്ക് മത്സരം മാറ്റാൻ തീരുമാനിച്ചതെന്ന് ഹൈദരാബാദ് എഫ്സി അറിയിച്ചു.