കീനൻ അൽമേഡ ഇനി മുംബൈ സിറ്റിയിൽ

- Advertisement -

ഗോവൻ സ്വദേശിയായ കീനൻ അൽമേഡ ഇനി മുംബൈ സിറ്റിയിൽ കളിക്കും. ഈ സീസണിൽ ഹൈദരബാദ് സിറ്റിയുടെ താരമായിരുന്ന അൽമേഡ ലോൺ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ മുംബൈ സിറ്റിയിലേക്ക് എത്തിയിരിക്കുന്നത്. ഹൈദരബാദ് സിറ്റിയിൽ അധികം അവസരം ലഭിക്കാത്തത് ആണ് താരം ക്ലബ് വിടാനുള്ള പ്രധാന കാരണം.

റൈറ്റ് ബാക്കായും സെന്റ്ർ ബാക്കായും ഡിഫൻസീവ് മിഡായും ഒക്കെ കളിക്കാൻ കഴിവുള്ള താരമാണ് അൽമേഡ. മുമ്പ് സാൽഗോക്കർ ഗോവയുടെ താരമായിരുന്നു കീനൻ. ചർച്ചിലിനു വേണ്ടിയും കീനൻ മുമ്പ് ഐ ലീഗിൽ ഇറങ്ങിയിട്ടുണ്ട്. ഐ എസ് എല്ലിൽ എഫ് സി ഗോവയായിരുന്നു കീനൻ അൽമേഡയുടെ ആദ്യ ക്ലബ്. പിന്നീട് ചെന്നൈയിൻ എഫ് സിക്ക് വേണ്ടിയും കളിച്ചു.

Advertisement