“പുരുഷ ടീമിന് പിഴ കിട്ടിയതിന് എന്തിന് വനിതാ ടീം നിർത്തണം?” കേരള ബ്ലാസ്റ്റേഴ്സിനെ വിമർശിച്ച് ഇന്ത്യൻ ഗോൾ കീപ്പർ

Newsroom

Updated on:

കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിനെ പിരിച്ചുവിടാൻ തീരുമാനിച്ചതിനെ വിമർശിച്ച് ഇന്ത്യൻ വനിതാ ടീം ഗോൾ കീപ്പർ അതിഥി ചൗഹാൻ. പുരുഷ ടീം ഐ എസ് എല്ലിൽ പ്ലേ ഓഫിൽ കളംവിട്ടതിന് എ ഐ എഫ് എഫ് ക്ലബിനെതിരെ വലിയ പിഴ ചുമത്തിയിരുന്നു. ഇത് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയാണ് വനിതാ ടീം നിർത്താൻ കാരണം എന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ന്യായീകരണം. എന്നാൽ ഇത് ശരിയല്ല എന്ന് അതിഥി ചൗഹാൻ ട്വിറ്ററിലൂടെ പറഞ്ഞു.

Picsart 23 06 06 10 08 52 921

പുരുഷ ടീമിന് അവർ ചെയ്തതിന് പിഴ ലഭിക്കുന്നു, അതിന് വനിതാ ടീമിന്റെ ബജറ്റിൽ ഉള്ള പണം നിർത്തിവെച്ച് ടീമിന്റെ പ്രവർത്തനം നിർത്തുന്നു. കൊള്ളാം, ഇങ്ങനെയാണ് ഇന്ത്യയിൽ വനിതാ ഫുട്ബോൾ വികസിക്കുന്നത്. അതിഥി ട്വിറ്ററിൽ കുറിച്ചു. അതിഥി ചൗഹാൻ മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സിന്റെ വനിതാ ടീം നിർത്താനുള്ള തീരുമാനത്തിന് എതിരെ ബ്ലാസ്റ്റേഴ്സ് ആരാധകരും വിമർശനവുമായി രംഗത്ത് എത്തി. അവരുടെ ആരാധക കൂട്ടമായ മഞ്ഞപ്പട ഔദ്യോഗികമായി തന്നെ ഈ നീക്കത്തെ എതിർത്തിട്ടുണ്ട്.

Img 20230606 115315

Img 20230606 115259