“ഈ അപരാജിത കുതിപ്പ് സ്പെഷ്യൽ ആണ്, ഇത് തുടരണം” – കേരള ബ്ലാസ്റ്റേഴ്സ് കോച്ച്

Newsroom

Picsart 23 01 04 00 09 36 977
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ അപരാജിത കുതിപ്പ് സ്പെഷ്യൽ ആണെന്ന് ഇവാൻ വുകമാനോവിച്. ഇന്നലെ ജംഷദ്പൂരിനെ പരാജയപ്പെടുത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ അപരാജിത കുതിപ്പ് 8 മത്സരങ്ങൾ ആയി. ഒരു സീസൺ മുമ്പ് വരെ ഈ ക്ലബ് ഏറെ പ്രയാസത്തിൽ ആയിരുന്നു എന്നും അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പ്രകടനം സ്പെഷ്യൽ ആണെന്ന് ഇവാൻ പറഞ്ഞു. കഴിഞ്ഞ സീസണും ഈ സീസണും ക്ലബ് ശരിയായ ദിശയിൽ ആണെന്ന സൂചനയാണ്. കോച്ച് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് 23 01 03 21 09 14 748

കഴിഞ്ഞ സീസണിൽ ഞങ്ങൾക്ക് ഉണ്ടായിരുന്ന പോയിന്റിനേക്കാൽ ഇപ്പോക്ക് ഈ സമയത്ത് ഉണ്ട്. ഇത് സന്തോഷം നൽകുന്നു. എന്നാൽ ഇവിടെ നിർത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഞങ്ങൾക്ക് ഈ വിജയം തുടരേണ്ടതുണ്ട്. ഒരു കോച്ച് എന്ന നിലയിൽ താൻ ഏറെ സന്തോഷവാൻ ആണെന്നും കോച്ച് പറഞ്ഞു.