മാർസെലിഞോ ഗോൾ, ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയിൽ പിറകിൽ

- Advertisement -

കൊച്ചിയിൽ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് പിറകിൽ. പുനെക്കെതിരെ ആദ്യ പകുതിയിൽ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പിന്നിട്ട് നിൽക്കുന്നത്. പതിവ് പോലെ അവസരങ്ങൾ സൃഷ്ട്ടിക്കുന്നതിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ പുണെ പോസ്റ്റിലേക്ക് ഒരു ഓൺ ടാർഗറ്റ് ഷോട്ട് പോലും പായിക്കാനായില്ല.

ഇരുപതാം മിനുട്ടിലാണ് ഗോൾ എത്തിയത്. ഇയാൻ ഹ്യും തുടങ്ങി വച്ച നീക്കത്തിൽ നിന്നാണ് ഗോൾ പിറന്നത്. ഹ്യും നൽകിയ പാസ്സ് സ്വീകരിച്ച പൂനെയുടെ മലയാളി താരം ആഷിഖ് കരുണിയൻ നൽകിയ പാസ്സ് സ്വീകരിച്ച മാർസെലിഞൊയുടെ ഷോട്ട് അനസിന്റെ കാലിൽ തട്ടി ബ്ളാസ്റ്റേഴ്‌സ് വലയിൽ പതിച്ചു. ഗോളിന് മുൻപ് ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും ഫിനിഷ് ചെയ്യാൻ ഇരുവർക്കും ആയിരുന്നില്ല. 38 ആം മിനുട്ടിൽ ജിങ്കന്റെ പസിൽ നിന്ന് ഡോങ്കിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡർ പുറത്തേക്കാണ്‌ പോയത്.

Advertisement