ചെൽസിക്ക് ആശ്വസിക്കാം, നാളെ അഗ്യൂറോയും ഡു ബ്രെയ്‌നും കളിക്കില്ല

- Advertisement -

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നാളെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ കളിക്കാനിറങ്ങുന്ന ചെൽസിക്ക് നേരിയ ആശ്വാസം. സിറ്റിയുടെ ഗോൾ വേട്ടക്കാരൻ സെർജിയോ അഗ്യൂറോയും കെവിൻ ഡു ബ്രെയ്‌നും നാളെ ടീമിൽ ഉണ്ടാവില്ല. സിറ്റി പരിശീലകൻ ഗാർഡിയോള ഇക്കാര്യം സ്ഥിതീകരിച്ചു.

ഏറെ നാളായി പരിക്കുള്ള ഡു ബ്രെയ്‌നും അഗ്യൂറോയും ഉണ്ടാവില്ല എന്നത് സിറ്റിക്ക് വലിയ നഷ്ടമാകും. അഗ്യൂറോക്ക് പകരം ജിസൂസ് തന്നെയാവും ആദ്യ ഇലവനിൽ കളിക്കുക. വോൾവ്സിന് എതിരെ തോറ്റ ശേഷം എത്തുന്ന ചെൽസിക്ക് നാളത്തെ മത്സരം നിർണായകമാണ്. ചെൽസി നിരയിൽ കാര്യമായ പരിക്ക് ഇല്ലെങ്കിലും ആലോൻസോ അടക്കമുള്ള താരങ്ങളുടെ ഫോം ഇല്ലായ്മ ചെൽസി പരിശീലകൻ സാരിക്ക് തലവേദനയാകും എന്നുറപ്പാണ്.

Advertisement