കേരള ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ നീക്കം!! ഫ്രീ ആയി പ്രബീർ ദാസ് ടീമിൽ

Newsroom

Picsart 23 05 26 00 54 08 950
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കായി വലിയ ഒരു നീക്കം തന്നെ പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്ത്യൻ ഫുട്ബോളിലെ വലിയ പേരായ പ്രബീർ ദാസിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ബെംഗളൂരു എഫ് സി താരമായിരുന്ന പ്രബീർ ദാസിനെ ഫ്രീ ട്രാൻസ്ഫറിലാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഈ നീക്കം പൂർത്തിയായതായി പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. ഒരു ട്രാൻസ്ഫർ ഫീയും ബ്ലാസ്റ്റേഴ്സ് ഈ നീക്കത്തിനായി ബെംഗളൂരു എഫ് സിക്ക് നൽകിയില്ല എന്നും മാർക്കസ് പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സ് 23 05 18 22 22 26 916

രണ്ട് വർഷത്തെ കരാറിൽ ആകും പ്രബീർ ബെംഗളൂരു എഫ് സി വിട്ട് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ഈ കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ് സിക്ക് ആയി 20 മത്സരങ്ങൾ താരം ഐ എസ് എല്ലിൽ കളിച്ചിരുന്നു.

https://twitter.com/MarcusMergulhao/status/1661813347246034944?s=19

ബെംഗളൂരവിൽ എത്തും മുമ്പ് എ ടി കെ കൊൽക്കത്തയ്ക്ക് ഒപ്പം 2015 മുതൽ ഉള്ള താരമായിരുന്നു. പ്രബീർ ദാസിന് ബെംഗളൂരു എഫ് സിയിൽ രണ്ടു വർഷത്തെ കരാർ കൂടെ ബാക്കി നിൽക്കെ ആണ് താരം ക്ലബ് വിട്ടത്. ഡെൽഹി ഡൈനാമോസിൽ നിന്നാണ് 2015ൽ പ്രബീർ എ ടി കെയിൽ എത്തിയത്. അന്നു മുതൽ കൊൽക്കത്തയുടെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഉള്ള താരമായിരുന്നു പ്രബീദ് ദാസ്. ഇതുവരെ 106 മത്സരങ്ങൾ ഐ എസ് എല്ലിൽ പ്രബീർ കളിച്ചിട്ടുണ്ട്. ഡെൽഹി ഡൈനാമോസിനെ കൂടാതെ എഫ് സി ഗോവയ്ക്കു വേണ്ടിയും പ്രബീർ ജേഴ്സി അണിഞ്ഞിട്ടുണ്ട്.