5 കിരീടങ്ങൾ ജയിച്ചിട്ടും രോഹിത് ശർമ്മയ്ക്ക് ധോണിക്ക് ലഭിക്കുന്ന ക്രെഡിറ്റ് കിട്ടുന്നില്ല എന്ന് ഗവാസ്കർ

Newsroom

Picsart 23 05 26 00 40 04 186

ഇന്ത്യൻ പ്രീമിയർ ലീഗിൽ രോഹിത് ശർമ്മ ഒരു അണ്ടർറേറ്റഡ് ക്യാപ്റ്റൻ ആണെന്നും എംഎസ് ധോണിക്ക് ലഭിക്കുന്നത് പോലെ രോഹിതിന്റെ ക്യാപ്റ്റൻസിക്ക് ക്രെഡിറ്റ് ലഭിക്കുന്നില്ലെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ സുനിൽ ഗവാസ്‌കർ.

രോഹിത് 23 05 25 11 48 28 338

“തീർച്ചയായും, രോഹിത് അണ്ടർ റേറ്റഡ് ആണ്. മുംബൈ ഇന്ത്യൻസിന് വേണ്ടി അദ്ദേഹം 5 കിരീടങ്ങൾ നേടിയിട്ടുണ്ട്. ഓവർ ദി വിക്കറ്റ് പന്തെറിഞ്ഞ് ആയുഷ് ബഡോണിയെ വിക്കറ്റ് മധ്വാള് എടുത്തത്. തുടർന്ന് ഇടംകയ്യൻ നിക്കോളാസ് പൂരന്റെ വിക്കറ്റ് എടുത്തത് എല്ലാം രോഹിതിന്റെ മികവാണ്” ഗവാസ്‌കർ പറഞ്ഞു.

“അത് സി‌എസ്‌കെയും ധോണിയും ആയിരുന്നുവെങ്കിൽ, എല്ലാവരും പറയുമായിരുന്നു, നിക്കോളാസ് പൂരന്റെ പുറത്താക്കൽ ധോണി ആസൂത്രണം ചെയ്‌തു എന്ന്. രോഹിത് ആയത് കൊണ്ട് അയ്ഹ് ഉണ്ടാവുന്നില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.