“ഇതു പോലുള്ള മത്സരങ്ങൾ കളിക്കാൻ ആണ് ആഗ്രഹിക്കുന്നത്” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Newsroom

ഇന്ന് ബെംഗളൂരു എഫ് സിക്ക് എതിരായ മത്സരം കേരളത്തിലെ ആരാധകർക്ക് എത്ര പ്രധാനപ്പെട്ട മത്സരം ആണെന്ന് എനിക്ക് അറിയാം എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇത് ഒരു സതേൺ ഡാർബിയാണ്. ഇത്തരത്തിൽ ഉള്ള മത്സരങ്ങൾ കളിക്കാൻ ആണ് ആഗ്രഹിക്കുന്നത്. താൻ മാത്രമല്ല കളിക്കാരും ഇതുപോലുള്ള വാശിയേറിയ മത്സരങ്ങൾക്ക് ആയാണ് കാത്തു നിൽക്കുന്നത്. ഇവാൻ പറഞ്ഞു.

Picsart 22 12 11 01 10 10 828

ഈ കളി എളുപ്പം ആകില്ല എന്നും കോച്ച് പറഞ്ഞു. ബെംഗളൂരു എഫ് സിയുടെ മോശം ഫോം കേരള ബ്ലാസ്റ്റേഴ്സിന് ഈ മത്സരം എളുപ്പമാകില്ല. ഐ എസ് എല്ലിൽ അങ്ങനെ ഒരു എളുപ്പ മത്സരമില്ല. എല്ലാ ടീമുകളും എല്ലാവരെയും തോൽപ്പിക്കാൻ പോന്നവർ ആണ്. നാലു മത്സരങ്ങൾ വിജയിച്ചു എന്ന് വെച്ച് ആലസ്യത്തോടെ ഈ മത്സരത്തെ സമീപിച്ചാൽ അത് ടീമിന് തന്നെ തിരിച്ചടിയാകും എന്നും പോയിന്റുകൾ നഷ്ടപ്പെടും എന്നും ഇവാൻ പറഞ്ഞു.

ഇന്ന് വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായി അഞ്ച് വിജയങ്ങൾ പൂർത്തിയാക്കും. ഇന്ന് രാത്രി 7.30നാണ് കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും തമ്മിലുള്ള മത്സരം.