ഇംഗ്ലണ്ട് പരിശീലകൻ സ്ഥാനം ഒഴിയണോ എന്ന് തീരുമാനിക്കാൻ സമയം വേണം എന്ന് സൗത്ത്ഗേറ്റ്

Picsart 22 12 11 13 34 01 577

ഇംഗ്ലണ്ട് പരിശീലക സ്ഥാനം ഒഴിയണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ സമയം വേണം എന്ന് സൗത്ത് ഗേറ്റ്. ഇന്നലെ ഫ്രാൻസിനോട് പരാജയപ്പെട്ട ശേഷം സംസാരിക്കുക ആയിരുന്നു സൗത്ത് ഗേറ്റ്

ഈ ടൂർണമെന്റുകൾ പൂർത്തിയാക്കുമ്പോൾ ശരിയായ തീരുമാനമെടുക്കാൻ സമയം ആവശ്യമാണ്. ഇപ്പോൾ പലതരം വികാരങ്ങളിലൂടെയാണ് കടന്നുപോകുന്നത് സൗത്ത്ഗേറ്റ് പറഞ്ഞു.

Picsart 22 12 11 13 34 19 079

ഈ ടൂർണമെന്റുകൾ എടുക്കുന്ന ഊർജ്ജം വളരെ വലുതാണ്. എന്തായാലും ശരിയായ തീരുമാനം എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നും സൗത്ത് ഗേറ്റ് പറഞ്ഞു.

ടീമിന്റെ പ്രകടനത്തിൽ ഞാൻ തൃപ്തനാണ് എന്നും ടീ എത്ര അടുത്ത് എത്തിയെന്ന് അവർക്കറിയാം എന്നും കോച്ച് പറയുന്നു. അവർ ഒരു മികച്ച ടീമിനെ തോൽപ്പിക്കുന്നതിന് അടുത്ത് വരെ എത്തി എന്നും ഈ പ്രകടനങ്ങളിൽ എനിക്ക് അഭിമാനമുണ്ട് എന്നും സൗത്ത്ഗേറ്റ് പറഞ്ഞു.