ലുലു ഗ്രൂപ്പ് ബ്ലാസ്റ്റേഴ്സ് ഏറ്റെടുത്തെന്ന വാർത്ത തെറ്റ്, വ്യക്തമാക്കി ക്ലബ് രംഗത്ത്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നു എന്ന വാർത്തകൾ തെറ്റാണെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് ഔദ്യോഗിക കുറിപ്പ് പുറത്തിറക്കി. സച്ചിന്റെ 20 ശതമാനം ഓഹരികൾ ഐക്വസ്റ്റും ചിരഞ്ജീവിയും അല്ലു അരവിന്ദും ഏറ്റെടുത്തുന്നു എന്നത് സത്യമാണ്. അതെല്ലാതെ ഉള്ള എല്ലാ വാർത്തകളും തെറ്റാണ് എന്നും വിശ്വസിക്കരുത് എന്നും ക്ലബ് വ്യക്തമാക്കി.

നേരത്തെ ലുലു ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്സ് ഏറ്റെടുക്കുകയാണെന്ന് വാർത്തകൾ വന്നിരുന്നു. ദേശീയ മാധ്യമങ്ങളാണ് ഇതാദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ പിന്നീട് ലുലു ഈ വാർത്ത നിഷേധിച്ചു. ക്ലബ് ഏറ്റെടുക്കുന്നതിനെ കുറിച്ച് തങ്ങൾ ഇപ്പോൾ ചിന്തിക്കുന്നില്ല എന്നായിരുന്നു ലുലുവുമായി ബന്ധപ്പെട്ടവർ അറിയിച്ചത്.

സച്ചിൻ ഇത്രകാലം ക്ലബിന്റെ കൂടെ ഉണ്ടായിരുന്നതിൽ അഭിമാനം ഉണ്ട് എന്നും ഈ ഒപ്പമുള്ള യാത്രയ്ക്ക് സച്ചിനോട് നന്ദി പറയുന്നു എന്നു ക്ലബ് ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു. സച്ചിൻ എപ്പോഴും ക്ലബിന്റെ ഭാഗമായിരിക്കും എന്നും ക്ലബ് പറഞ്ഞു.

Advertisement