ഹസാർഡിന് ഗോൾഡൻ ബൂട്ട് നേടാനാകും- സാറി

- Advertisement -

ചെൽസി സൂപ്പർ താരം ഈഡൻ ഹസാർഡിന് ഈ സീസണിലെ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടാനാകുമെന്നു പരിശീലകൻ മൗറീസിയോ സാറി.

മികച്ച കളി പുറത്തെടുക്കാറുണ്ടെങ്കിലും ഗോൾ എണ്ണത്തിൽ പിറകിൽ പോകാറുള്ള ഹസാർഡിന് ഈ സീസണിൽ ആ റെക്കോർഡ് തിരുത്താനാകും എന്നും സാറി കൂട്ടിച്ചേർത്തു. താൻ ഹസാർഡിനോട് സംസാരിച്ചതായും 40 ഗോൾ നേട്ടം താരത്തിന് പുറത്തെടുക്കാനാകും എന്നാണ് തന്റെ പ്രതീക്ഷയെന്നും ചെൽസി പരിശീലകൻ പറഞ്ഞു.

സാറിക് കീഴിൽ മിന്നും ഫോമിലാണ് ചെൽസി. ആദ്യ 5 മത്സരങ്ങളും ജയിച്ച ചെൽസിയിൽ 5 ഗോളുകൾ നേടി പ്രീമിയർ ലീഗിൽ നിലവിലെ ടോപ്പ് സ്കോററാണ് ബെൽജിയം ക്യാപ്റ്റൻ കൂടിയായ ഹസാർഡ്.

Advertisement