കേരള ബ്ലാസ്റ്റേഴ്സിന്റെ നിശു കുമാറും ഈസ്റ്റ് ബംഗാളിൽ എത്തി

Newsroom

Picsart 23 06 14 14 10 31 723
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ ഫുൾബാക്കായ നിശു കുമാർ ഇനു ഈസ്റ്റ് ബംഗാളിൽ. താരത്തിന്റെ സൈനിംഗ് ഈസ്റ്റ് ബംഗാൾ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടീം ആകെ മാറ്റി ശക്തമായ ടീമാക്കി മാറ്റാൻ ശ്രമിക്കുന്ന ഈസ്റ്റ് ബംഗാൾ നിശു കുമാറിന് രണ്ട് വർഷത്തെ കരാർ ആണ് നൽകിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിൽ അവസാന മൂന്ന് സീസണുകളിലായി ആകെ 37 മത്സരങ്ങൾ നിശു കുമാർ ഐ എസ് എല്ലിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ചു. കൂടുതൽ മത്സരങ്ങൾ കളിക്കാനും തന്റെ ഇഷ്ടപ്പെട്ട പൊസിഷനിലും കളിക്കാനും ആണ് നിശു കുമാർ ആഗ്രഹിക്കുന്നത്.

നിശു 23 05 09 22 14 49 866

ബെംഗളൂരു എഫ് സിയിൽ നിന്ന് റെക്കോർഡ് തുകയ്ക്ക് മൂന്ന് വർഷം മുമ്പ് ആയിരുന്നു നിഷു കുമാറിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ക്ലബ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിനായി ചിലവഴിക്കുന്ന ഏറ്റവും വലിയ തുക തന്നെ നിശുവിനായി അന്ന് ബ്ലാസ്റ്റേഴ്സ് നൽകിയിരുന്നു. രണ്ട് സീസണിലും കേരളത്തിന്റെ ആദ്യ ചോഴ്സ് ആയി മാറാൻ നിശുവിനായില്ല. പരിക്കും നിശുവിന് വില്ലനായി നിന്നിരുന്നു. കഴിഞ്ഞ സീസണിൽ ആണ് നിശു ആദ്യ ഇലവനിൽ സ്ഥിരമായി എത്തി തുടങ്ങിയത്.