സഹൽ ഇല്ല, ഒട്ടേറെ മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ്

Jyotish

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം മത്സരത്തിനായി ഇറങ്ങുന്നു. ഗോവയിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആദ്യ മത്സരത്തിൽ എ ടി കെ മോഹൻ ബഗാനോട് ഏറ്റ പരാജയത്തിൽ നിന്ന് കരകയറാനാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ശ്രമിക്കുക. കേരള ബ്ലാസ്റ്റേഴ്സ് കരിയറിലെ ആദ്യ വിജയം നേടാൻ ഉറച്ചാണ് പരിശീലകൻ കിബു വികൂന ആദ്യ ഇലവനെ ഇറക്കുന്നത്.

മലയാളി താരങ്ങളായ സഹലും പ്രശാന്തും ആദ്യ ഇലവനില്ല. പ്രശാന്ത് ബെഞ്ചിൽ ഇടം നേടിയപ്പോൾ സഹൽ കിബു വികൂനയുടെ ഇന്നത്തെ പ്ലാനുകളിൽ ഇല്ല. നാല് മാറ്റങ്ങളുമായാണ് കിബു വികൂനയുടെ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. രോഹിത് കുമാറിനും നിഷു കുമാറിനും ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിൽ അരങ്ങേറ്റം കുറിക്കും.

കേരള ബ്ലാസ്റ്റേഴ്സ്;
ആൽബിനോ ഗോമസ്, നിശു കുമാർ, കോനെ, കോസ്റ്റ, ജെസ്സൽ, സിഡോഞ്ച, വിസെന്റെ, രോഹിത് കുമാർ, ലാൽതതങ്ക, സെത്യസെൻ, ഹൂപ്പർ