
- Advertisement -
ഐ എസ് എല്ലിലെ രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. കിബു വികൂന ഇന്ന് കാര്യമായ മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ മോശം പ്രകടനം നടത്തിയ പ്രശാന്ത്, സഹൽ എന്നീ താരങ്ങൾ ഇന്ന് ആദ്യ ഇലവനിൽ ഇല്ല. റിത്വിക് ദാസും നവോറമ്യ്ം പുറത്താണ്. പകരം നിശു കുമാർ, സത്യസെൻ സിംഗ്, രോഹിത് കുമാർ, ലാൽതതംഗ എന്നിവർ ആദ്യ ഇലവനിൽ എത്തിം
റൈറ്റ് ബാക്കായാകും നിശു കുമാർ ഇറങ്ങുക. നവോറമും പ്രശാന്തും ബെഞ്ചിൽ ഉണ്ട്. സഹൽ ബെഞ്ചിൽ പോലും ഇല്ല. വിദേശ താരങ്ങളായ കോസ്റ്റയും കോനെയും തന്നെ ആണ് സെന്റർ ബാക്ക് കൂട്ടുകെട്ട്. ലെഫ്റ്റ് ബാക്കിൽ ജെസ്സലും ഇറങ്ങും
കേരള ബ്ലാസ്റ്റേഴ്സ്;
ആൽബിനോ ഗോമസ്, നിശു, കോനെ, കോസ്റ്റ, ജെസ്സൽ, സിഡോഞ്ച, വിസെന്റെ, ലാൽതതംഗ, രോഹിത്, സത്യസെൻ, ഹൂപ്പർ
Advertisement