നാലാം മത്സരത്തിലും ദിമിത്രിയോസ്, കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ

Newsroom

Picsart 22 12 04 20 24 39 999
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ തുടർച്ചയായ നാലാം വിജയം ആഗ്രഹിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിക്ക് പിരിയുമ്പോൾ ജംഷദ്പൂരിന് എതിരെ ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു‌. ദിമിത്രിയോസ് നേടിയ ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയിരിക്കുന്നത്‌‌.

Picsart 22 12 04 20 17 25 758

മത്സരത്തിന്റെ 17ആം മിനുട്ടിൽ ആയിരുന്നു കളിയിലെ ആദ്യ ഗോൾ. ലൂണ വിജയിച്ച ഫ്രീകിക്ക് താരം തന്നെ എടുത്തു. ലൂണയുടെ ഫ്രീകിക്ക് പെനാൾട്ടി ബോക്സിൽ അണ്മാർക്കിഡ് ആയിരുന്ന ദിമിത്രിയോ അനായാസം വലയിൽ എത്തിച്ചു. ദിമിത്രിയോസിന്റെ അവസാന നാലു മത്സരങ്ങളിൽ നിന്നുള്ള നാലാം ഗോളായിരുന്നു ഇത്.

35ആം മിനുട്ടിൽ ലൂണയുടെ ഒരു പാസിൽ നിന്ന് സഹലിന് ലീഡ് ഇരട്ടിയാക്കാനുള്ള അവസരം ലഭിച്ചു എങ്കിലും രണ്ടാം ഗോൾ വന്നില്ല. 37ആം മിനുട്ടിൽ ഗിലിന്റെ ഒരു നല്ല സേവ് കേരള ബ്ലാസ്റ്റേഴ്സിനെ ലീഡിൽ നിൽക്കാൻ സഹായിച്ചു.